സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പനത്തടി സർവീസ് സഹകരണ ബാങ്ക് 20 ഏക്കറിൽ കൃഷി ഇറക്കി :
വയൽ കൃഷി നടത്തുന്നതിനുള്ള വിത്തിടൽ ചടങ്ങ് മുൻ എം പി. പി. കരുണാകരൻ നിർവഹിച്ചു. മറ്റു കൃഷികളായ. കര നെൽ കൃഷി, കപ്പ, ചേന, ചെറുകിഴങ്ങ്., ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, നേത്രവാഴ, ഞാണിപൂവൻ, മധുരകിഴങ്ങ്, വിവിധ ഇനം പച്ചക്കറികൾ., എന്നിവ കൃഷി ചെയ്യുന്നു. മത്സ്യ കൃഷി, പോത്ത് കൃഷി എന്നിവയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ബാങ്ക് പ്രസിഡെന്റ് അഡ്വ:ഷാലു മാത്യു അധ്യക്ഷനായി. ചടങ്ങിൽ കള്ളാർ പഞ്ചായത്ത്‌ പ്രസിഡെന്റ് ത്രേസ്യാമ്മ ജോസഫ്, കാസറഗോഡ് പ്ലാനിങ് എ ആർ കെ. മുരളീധരൻ, ബാങ്ക് മുൻ പ്രസിഡെന്റ് എം വി കൃഷ്ണൻ, മലനാട് ഡയറക്ടർ കെ. കൃഷ്ണൻ., ഓഡിറ്റർ രാജീവൻ. ജെ, ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി പി. രഘുനാഥ് സ്വാഗതം പറഞ്ഞു. ഡയറക്ടർ സിനു കുരിയാക്കോസ് നന്ദി പറഞ്ഞു.

Comments are closed.