മണ്ണ്, വെള്ളം പരിശോധനാ ലാബ് ഉൽഘാടനം ചെയ്തു.. ..
— :പനത്തടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ മണ്ണ്, വെള്ളം പരിശോധന ലാബ് പൂടംകല്ലിൽ റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉൽഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസി സണ്ട് ശ്രീ.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് പ്രസിഡണ്ട് അഡ്വ: ഷാലു മാത്യു സ്വാഗതം പറഞ്ഞു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ത്രേസ്യാമ്മ ജോസഫ്, പടന്നക്കാട് കാർഷിക കോളേജ് അസോസിയേറ്റ് ഡീൻ ഡോക്ടർ സുരേഷ്. പി.ആർ., സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ ശ്രീ.വി റ്റി.തോമസ്, ഓഡിറ്റർ ശ്രീ.ജെ.രാജീവൻ, ശ്രീമതി. രേഖ കുഞ്ഞിക്കണ്ണൻ, ശ്രീ.ജോഷി ജോർജ്, ബാബു കദളിമറ്റം, ബി. രത്നാകരൻ നമ്പ്യാർ, ശ്രീ.എൻ. മധു ,.ശ്രീ.ഇബ്രാഹിം ചെംനാട്, എന്നിവർ ആശംസകൾ അർപ്പിച്ചു.ബാങ്ക് സെക്രട്ടറി ശ്രീ.പി.രഘുനാഥ് നന്ദി പറഞ്ഞു.

Comments are closed.