1148457_investments

കള്ളാര്‍ ഐക്യനാണയ സംഘം എന്ന പേരില്‍ പൂടംങ്കല്ല് ആസ്ഥാനമാക്കി 17-06-1947-ല്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും, 25-06-1947-ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.19-06-1961 പനത്തടി സര്‍വ്വീസ് സകരണ ബാങ്കായി മാറി. പ്രവർത്തന പരിധി : പനത്തടി, കോടോം, കള്ളാര് വില്ലേജ്.കാസർഗോഡ് ജില്ലയിൽ ഏറ്റവും കൂടുതല് കാർഷിക വായ്പ നല്കുന്ന സഹകരണ സ്ഥാപനങ്ങളില് ഒന്നാണ് .
ആകെ വായ്പ ബാക്കി നില്പ്പിന്റെ 33 ശതമാനത്തോളം കാർഷികവായ്പയാണ്.2019 ല് ജില്ലയിലെ ഏറ്റവും നല്ല സഹകരണ ബാങ്കിനുള്ള ബെസ്റ്റ് പെര്ഫോര്മന്സ് അവാര്ഡ് ഒന്നാം സ്ഥാനം ബാങ്കിനു ലഭിച്ചു.
കർഷകരും  കർഷകതൊഴിലാളികളും  തിങ്ങിപാർക്കുന്ന  ഈ പ്രദേശത്തെ  ജനങ്ങൾ  കൊള്ളപലിശക്കാരുടെയും  മറ്റ് ചൂഷകരുടെയും  വലയിൽ കുടുങ്ങി ജീവിതം ദുസഹമയ  കാലത്ത്,  കൃത്യമായി പറഞ്ഞാൽ  ഭാരതം  സ്വാതന്ത്ര്യം  നേടിയ കാലഘട്ടത്തിൽ ഏതാനും  ദീർഘ  വീക്ഷണമുള്ള സഹകാരികൾ  കള്ളാറിൽ  ഒത്തുചേർന്ന്  രൂപീകരിച്ച ഐക്യനാണയസംഘമാണ്  ഇന്ന്  കാസർഗോഡ്‌  ജില്ലയിലെ  കിഴക്കൻ  മലയോര ഗ്രാമങ്ങളായ പനത്തടി ,കള്ളാർ ,കോടോം  എന്നീ  വില്ലേജുകളിലായി  ശാഖോപശാഖകളായി  പടർന്നു പന്തലിച്ചു നിൽക്കുന്ന പനത്തടി  സർവ്വീസ് സഹകരണബേങ്ക്.

ഈ ബാങ്കിന്‍റെ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയറുന്നതിന് ഇന്നത്തെ നിലയിലേക്ക് ഉയർത്തികൊണ്ടുവരുന്നതിനും വളരെയേറെ ത്യാഗങ്ങള്‍ സഹിച്ച മുന്‍ പ്രസിഡണ്ടുമാരെയും, ഭരണസമിതി അംഗങ്ങളെയും, മുന്‍കാല മെമ്പര്‍മാരെയും, ജീവനക്കാരെയും നന്ദിയോടെ സ്മരിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു. കാസര്‍ഗോഡ്‌ ജില്ലയില്‍ തന്നെ മെമ്പര്‍മാരും, ഏറ്റവും കൂടുതല്‍ കാര്‍ഷിക വായ്പ വിതരണം ചെയ്യുന്ന സഹകരണബാങ്കും കൂടിയാണിത്. നിലവില്‍ 23000 എ ക്ലാസ്സ്‌ മെമ്പര്‍മാരും ഓഹരിമൂലധനം 129 ലക്ഷവും, ബാങ്കിന്‍റെ നിക്ഷേപം  550 ലക്ഷവും, വായ്പ ബാക്കി നില്‍പ്പ്  603 ലക്ഷവും, പ്രവര്‍ത്തനമൂലധനം  680  ലക്ഷവും ആണ്. ബാങ്കിന് ഹെഡോ ഫീസിന്  പുറമേ പാണത്തൂര്, പനത്തടി, ചാമുണ്ടിക്കുന്ന്‍, മാലക്കല്ല്, കള്ളാര്‍, രാജപുരം, ഒടയഞ്ചാല്‍ എന്നിവിടങ്ങളിലായി 7 ബ്രാഞ്ചുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ബാങ്ക് ഹെഡോഫീസിനോടനുബന്ധിച്ച് 25 ഏക്കറോളം ഭൂമി ദാനമായി തന്ന ബാങ്കിന്‍റെ പ്രഥമമെമ്പര്‍ മണ്‍മറഞ്ഞ എച്ച് മാധവഭട്ടിനെ പ്രത്യേകം സ്മരിക്കുന്നതിന് ഈ അവസരം ഉപയോഗപ്പടുത്തുന്നു. പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ട ബാങ്കിന്‍റെ കീഴില്‍ പൂടംകല്ല്, പാണത്തൂര്  എന്നിവിടങ്ങളില്‍ ഓരോ നീതി മെഡിക്കല്‍ ഷോപ്പുകളും , പൂടംകല്ലില്‍ ഒരു നീതി ഇലക്ട്രിക്കല്‍ ഷോപ്പും, ബാങ്കിന്‍റെ പ്രവര്‍ത്തന പരിധിക്കുള്ളില്‍ 4 വളം, കീടനാശിനി ഡിപ്പോകളും പ്രവര്‍ത്തിച്ചുവരുന്നു. ഈ പ്രദേശത്തെ കര്‍ഷകര്‍ക്ക് ആധുനിക കാര്‍ഷികോപകരണങ്ങള്‍ മിതമായ വാടകയ്ക്ക് നല്‍കുന്നതിന് വേണ്ടി പൂടംക്കല്ലില്‍ ഒരു കര്‍ഷകസേവനകേന്ദ്രം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള ഭരണസമിതി  01.09.2013 ന് അധികാരമേറ്റ ശേഷം സമസ്ത മേഖലകളിലും പുരോഗതി പ്രാപിച്ചതായും കാണാവുന്നതാണ്. ആദ്യമായി 20%  ലാഭവിഹിതം നല്‍കാന്‍ കഴിഞ്ഞതും, കോളിച്ചാല്‍ ആസ്ഥാനമായി ഈ ശാഖ ആരംഭിക്കാന്‍ കഴിഞ്ഞതും, പൂടംക്കല്ലില്‍ നീതി ഇലക്ട്രിക്കല്‍സ് ഷോപ്പ് ആരംഭിച്ചതും, കര്‍ഷകസേവനകേന്ദ്രം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞതും മറ്റും എടുത്ത് പറയത്തക്ക നേട്ടമാണ്. സഹകരണ വകുപ്പിന്‍റെയും ജില്ലാസഹകരണബാങ്കിന്‍റെയും സഹകരണവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഞങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ സഹായകമായിതീര്‍ന്നിട്ടുണ്ട്.

എ ക്ലാസ് അംഗങ്ങളുടെ എണ്ണം  :  23600
പ്രവര്‍ത്തന മൂലധനം  :  122 കോടി
നിക്ഷേപം  :  102 കോടി
എ ക്ലാസ് ഓഹരി മൂലധനം  :  1.85 കോടി
ഗവ ഷെയര്‍  :  70 ലക്ഷം
ശാഖകള്‍  :  ഹെഡ് ഓഫീസിന് പുറമെ 10 ശാഖകള്‍.

കർഷക മിത്ര അവാർഡ്

avard

Our Branches

  Panathur

  Kallar

  Panathady

  Odayanchal

  Malakkallu

Chamundikunnu

  Rajapuram

  Kolichal

  Kottody

  Balanthode

04672-227240

225485

228290

246220

224150

229345

224233

228923

226643

228050

ബാംങ്കിംഗ് ഇതര സ്ഥാപനങ്ങൾ

 നീതി ഇലക്ട്രിക്കൽസ് & പ്ലംബിംഗ്

പൂടംകല്ല് – 2226623 പാണത്തൂർ – 2227340

 നീതി മെഡിക്കൽസ്

പൂടംകല്ല് – 2226013 പാണത്തൂർ – 2227013

  PSC B നീതി മെഡിക്കൽ ലാബ് -2225023

  PSC B ഗൃഹോപകരണ ഷോറൂം

പൂടംകല്ല് – 9447254023

കാർഷികോപകരണ വില്പന ഡിപ്പോ

കൺസ്യൂമർ സ്റ്റോർ

വളം ഡിപ്പോ – പൂടംകല്ല് , പനത്തടി

കർഷക സേവന കേന്ദ്രം – പൂടംകല്ല്

കാർഷിക നഴ്‌സറി

പച്ചക്കറി തൈ ഉൽപ്പാദന കേന്ദ്രം

ആംബുലൻസ് & ഫ്രീസർ – 8301014023