FARMERS SERVICE CENTER


 കാർഷിക ഉപകരണങ്ങൾ മിതവായ നിരക്കിൽ വാടകയ്ക്ക് കൊടുക്കുന്നു .
 ഫലവൃക്ഷ തൈകൾ വിൽപ്പനയ്ക്ക്.

 വിളവെടുക്കാനൊരുങ്ങി പനത്തടി ബാങ്കിന്റെ പച്ചക്കറിത്തോട്ടം.

രാജപുരം : കൃഷി ചെയ്തു വിളവെടുക്കാനൊരുങ്ങി പനത്തടി സർവീസ് സഹകരണ ബാങ്ക്, ബാങ്കിന്റെ കീഴിൽ പൂടംകല്ലിലുള്ള ഒന്നരയേക്കർ സ്ഥലത്താണ് ജൈവ പച്ചക്കറി കൃഷിയൊരുക്കുന്നത്. കുറ്റിപയറ്, വഴുതന, പാവയ്ക്ക, വെണ്ട, കാബേജ്, വെള്ളരി, നരമ്പൻ, പച്ചമുളക്, എന്നിവയാണ് ആദ്യമായി കൃഷിയിറക്കിയത്.

സഹകരണ വകുപ്പ് അനുവദിച്ച ഫാർമേഴ്സ് സർവീസ് സെൻററിന്റെ ഭാഗമായി ബാങ്കിനു കീഴിലുള്ള ഹരിതസേനാംഗങ്ങൾ , ജീവനക്കാർ, ഭരണസമിതിയംഗങ്ങൾ എന്നിവർ ചേർന്നാണ് കൃഷിയൊരുക്കിയത്. പൂടംകല്ലിൽ സ്വന്തമായുള്ള പതിനാറേക്കറിൽ ജലസേചന സൗകര്യമൊരുക്കി കുടുംബശ്രീ യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ എന്നിവയുടെ സഹായത്തോടെ പച്ചക്കറി കൃഷി വ്യാപിപ്പിക്കാനാണ് ഭരണസമിതിയുടെ തീരുമാനം ജനങ്ങൾക്ക് ജൈവ പച്ചക്കറികൾ ലഭ്യമാക്കുന്നതിനു ബാങ്കിന്റെ നിയന്ത്രണത്തിൽ പൂടംകല്ലിൽ വിപണന കേന്ദ്രവും തുറന്നിട്ടുണ്ട്.

കൂടാതെ കൃഷി വകുപ്പിന്റെ സഹകരണത്തോടെ കാർഷിക നഴ്സറി എന്നിവയും പ്രവർത്തിക്കുന്നു. കൃഷിക്കാർക്കു മിതമായ നിരക്കിൽ കാർഷിക ഉപകരണങ്ങൾ വാടകയ്ക്കു നൽകുന്ന പദ്ധതിയും ബാങ്ക് നടപ്പിലാക്കിയിട്ടുണ്ട്.

വളം ഡിപ്പോ പൂടംകല്ല് & പനത്തടി
കർഷക സേവന കേന്ദ്രം & കാർഷിക നഴ്സറി ( കശുമാവ് , തെങ്ങ്, കവുങ്ങ് പ്ലാവ് തുടങ്ങി എല്ലാത്തരം തൈകളും ലഭ്യമാണ്.)
കൃഷിവകുപ്പിന്റെ ധനസഹായത്തോടുകൂടി പച്ചക്കറി തൈ ഉല്പാദന കേന്ദ്രം പോളി ,ജൈവ പച്ചക്കറി കൃഷി
കാംകോയുമായി സഹകരിച്ചു അടയ്ക്ക സംഭരണം

 NEETHI MEDICALS


 നീതി  മെഡിക്കൽസിലൂടെ ജീവൻരക്ഷ മരുന്നുകൾ 20% വരെ ഡിസ് ക്കൗണ്ടിൽ വിൽപ്പന നടത്തുന്നു .

 NEETHI ELECTRICALS


 പൂടംകല്ല്‌   നീതി ഇലക് ട്രിക്സിലൂടെ വയറിംഗ് ,പ്ലംബിംഗ് സാധനങ്ങൾ 25% വരെ വിലക്കുറവിൽ ലഭ്യമാണ് .

 LOANS


  അപേക്ഷിച്ചാലുടൻ   ടുവീലർ വായ്പ ,പരമാവധി 50000 /-
  കുടുംബശ്രീ വായ്പ.
  JLG വായ്പ.
  കാർഷിക / കാർഷികേതര വായ്പകൾ.
 കച്ചവടക്കാർക്ക്    50000/- രൂപ വരെ  Daily Collection അടിസ്ഥാനത്തിൽ വായ്പ.

കാര്‍ഷിക വായ്പ


27 കോടി രൂപ കിസാന്‍ ക്രഡിറ്റ് കാര്‍ഷിക വായ്പ മെമ്പര്‍മാര്‍ക്ക് നൽകിയിട്ടുണ്ട്. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കാര്‍ഷിക വായ്പ നല്‍കുന്ന സഹകരണ ബാങ്കുകളില്‍ ഒന്നാണ്. പൂര്‍ണ്ണമായും പലിശരഹിത വായ്പയായണ് നല്‍കിയിട്ടുള്ളത്.
 പശു,ആട് വളര്‍ത്തല്‍ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് 8 ലക്ഷം രൂപ വായ്പ നൽകിയിട്ടുണ്ട് .

കൃഷി ചെയ്യാന്‍ താല്പര്യപ്പെട്ട 20 ജെ.എല്‍.ജികള്‍ക്ക് 50000/- രൂപ വീതം 4% പലിശയ്ക്ക് നൽകിയിട്ടുണ്ട് .

കര്‍ഷകസേവന കേന്ദ്രം ; കാര്‍ഷിക നഴ്സറി


പരപ്പ ബ്ലോക്ക് പ്രവര്‍ത്തന പരിധിയായി ഒരു കര്‍ഷക സേവന കേന്ദ്രം ആരംഭിക്കുന്നതിന് സഹകരണ വകുപ്പില്‍ നിന്നും 25 ലക്ഷം രൂപ 2012-13 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30.09.2013 ന് അനുവദിച്ചിരുന്നു. അതു പ്രകാരം കര്‍ഷകര്‍ക്ക് ആവശ്യമായ മെഷിനറികള്‍ വാങ്ങി വാടകയ്ക്ക് നല്‍കുകയും കാര്‍ഷിക നഴ്സറി ആരംഭിക്കുകയും ചെയ്തു. തെങ്ങ്, കമുങ്ങ്, മാവ്, പ്ലാവ്, കശുമാവ്, സപ്പോട്ട, പേര, റംബൂട്ടാന്‍ തുടങ്ങി എല്ലാവിധ ഫല വൃക്ഷതൈകളും വില്‍പ്പന നടത്തി വരുന്നു. ഓരോ വര്‍ഷവും 20000 ത്തോളം വിവിധ ഇനം തൈകള്‍ വിതരണം ചെയ്യുന്നുണ്ട് .

12
13

ജൈവ പച്ചക്കറി കൃഷി


ബേങ്കിന്‍റെ പേരില്‍ ഉള്ള 4 ഏക്കറോളം സ്ഥലത്ത് കഴിഞ്ഞ് 4 വര്‍ഷമായി ബാങ്ക് നേരിട്ട് ജൈവ പച്ചക്കറി കൃഷി നടത്തി വരുന്നു. പയര്‍, പാവല്‍, വെണ്‍, തക്കാളി, കാബേജ്, കോളിഫ്ളവര്‍, കാരറ്റ്, വാഴ, ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ് തുടങ്ങിയവ ജൈവ രീതിയില്‍ കൃഷി ചെയ്യുന്നു. കഴിഞ്ഞ രണ്ട്‌ വര്‍ഷങ്ങളിലും ഒരേക്കര്‍ വീതം കര നെല്‍കൃഷിയും നടത്തുകയുണ്ടായി

 പോളിഹൗസ് പച്ചക്കറി കൃഷി


സഹകരണ വകുപ്പില് നിന്നുള്ള ധനസഹായത്തോടുകൂടി 10 ലക്ഷം രൂപ ചെലവാക്കി ഒരു പോളി ഹൗസ് നിർമ്മിച്ചിട്ടുണ്ട് .
എല്ലാ കാല ഘട്ടത്തിലും പോളിഹൗസില് പച്ചക്കറി കൃഷി നടത്തുവാന് സാധിക്കും.

പ്രധാനമായും സാലഡ് കുക്കുമ്പര്, ചീര, പയര്, തക്കാളി എന്നിവ പോളിഹൗസില് കൃഷി ചെയ്യുന്നു

സുവർണ്ണം നാടൻ പച്ചക്കറി വിപണന കേന്ദ്രം


su

ബാങ്ക് ഉല്പ്പാദിപ്പിക്കുന്ന പച്ചക്കറികള് ബാങ്കിന്റെ കീഴില് പ്രവര്ത്തിക്കുന്ന സുവർണ്ണം നാടൻ പച്ചക്കറി വിപണന കേന്ദ്രത്തിലൂടെ വില്പ്പന നടത്തി വരുന്നു. കൂടാതെ മറ്റ് കർഷകരുടെ നാടന് പച്ചക്കറികളും വാങ്ങി വില്പ്പന നടത്തുന്നുണ്ട് .

ബ്ലോക്ക് തല പച്ചക്കറി നഴ്സറി


കൃഷി വകുപ്പില് നിന്നും ലഭിച്ച 5 ലക്ഷം രൂപ കൊണ്ട് നിർമ്മിച്ച പോളിഹൗസിലാണ് പച്ചക്കറി തൈകള് ഉല്പ്പാദിപ്പിക്കുന്നത്. ബ്ലോക്ക് തല പച്ചക്കറി നഴ്സറി ഇവിടെ സ്ഥാപിച്ചിട്ടുണ്ട് .
പരപ്പ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഉൾപ്പെടെയുള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങള്ക്ക് അനുസരിച്ചാണ് പച്ചക്കറി തൈകൾ ഉല്പാദിപ്പിക്കുന്നത്
ഇവിടെ ഉല്പാദിപ്പിക്കപ്പെട്ട 1.5 ലക്ഷത്തിലധികം വിവിധ പച്ചക്കറി തൈകൾ പരപ്പ ബ്ലോക്കിൽപെട്ട കൃഷി ഭവനുകൾ മുഖാന്തിരവും, ബാങ്കിൽ നിന്നും നേരിട്ടും വില്പ്പന നടത്തിയിട്ടുണ്ട് .

y
z

അടയ്ക്ക സംഭരണം


കാംപ്കോയുമായി സഹകരിച്ച് അടയ്ക്കാസംഭരണം കഴിഞ്ഞ 35 വര്ഷമായി നടത്തി വരുന്നു. 2018-19 വര്ഷത്തില് മാത്രം 1.72 കോടി രൂപയുടെ അടയ്ക്ക സംഭരിച്ചു.

കാർഷികോപകരണ വിൽപന ഡിപ്പോ


കർഷകർക്കാവിശ്യമായ കാര്ഷികോപകരണങ്ങൾ  ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നു. 2018-19 വര്ഷത്തില് 3,70,000/- രൂപയുടെ വില്പന നടത്തി.

തെങ്ങ്, കശുമാവ് കൃഷി


ബാങ്കിന് സ്വന്തമായുള്ള 13 ഏക്കര് സ്ഥലത്ത് തെങ്ങ്, കശുമാവ് കൃഷി എന്നിവ നടത്തുന്നു. 276 തെങ്ങില് നിന്നും കഴിഞ്ഞ വര്ഷം 2.50 ലക്ഷം രൂപയുടെ തേങ്ങയും, 1.25 ലക്ഷം രൂപയുടെ കശുവണ്ടിയും ലഭിച്ചു.

കര നെൽ കൃഷി


kara

2018 ലും 2019 ലും ഒരേക്കര് സ്ഥലത്ത് കരനെല്കൃഷി നടത്തി. 2018 ല് 100 കിലോയും, 2019 ല് 135 കിലോയും നെല്ല് ലഭിച്ചു.കിലോയ്ക്ക് 25 രൂപ പ്രകാരം ആവശ്യക്കാര്ക്ക് വില്പന നടത്തി.

പൊലിക കാർഷിക മേള


കൃഷി വകുപ്പുമായി സഹകരിച്ച് കൊണ്ട് 2018 ഫെബ്രുവരി 24 മുതൽ 28 വരെ പൊലിക എന്ന പേരില് ജില്ലാതല കാർഷിക മേള ശ്രദ്ധേയമായ രിതിയിൽ നടത്തി. ബഹു റവന്യൂവകുപ്പ് മന്ത്രി കാർഷിക മേള ഉദ്ഘാടനം ചെയ്തു. വിദഗ്ദരെ പങ്കെടുപ്പിച്ചു കൊണ്ട് കാർഷിക സെമിനാറുകൾ സംഘടിപ്പിച്ചു.

ഗ്രാമലക്ഷ്മി ഫാർമേഴ്‌സ് ക്ലബ്


ബാങ്ക് സ്പോൺസർ ചെയ്ത ഗ്രാമലക്ഷ്മി ഫാർമേഴ്‌സ് ക്ലബ് 2014-15 വർഷത്തിൽ സംസ്ഥാനത്തെ ഏറ്റവും നല്ല ഫാർമേഴ്‌സ് ക്ലബിനുള്ള നബാർഡിൻടെ കർഷക മിത്ര അവാർഡ് നേടി. സ്പോണ്സറിംഗ് ബാങ്കിനുള്ള അവാര്ഡ് 05-01-2016 ന് ബഹു. കേരള മുഖ്യമന്ത്രിയിൽ  നിന്നും ബാങ്ക് ഏറ്റുവാങ്ങി.
നബാർഡിൻടെ സഹായത്തോടു കൂടി ഉദയപുരം ആസ്ഥാനമായി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചു വരുന്നു.

മണ്ണ് പരിശോധന ലാബ്


ബാങ്കിൻടെ കീഴിൽ മണ്ണ് പരിശോധന ലാബ് ആരംഭിക്കുന്നതിനായി 22 ലക്ഷം രൂപ സംസ്ഥാന സർക്കാരിൽ നിന്നും അനുവദിച്ചിട്ടുണ്്. അതിന്റെ പ്രവർത്തനം ഉടനെ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടത്തി വരുന്നു.

കാർഷിക രംഗത്ത് ഉണ്ടാക്കാൻ സാധിച്ച പ്രയോജനങ്ങൾ


 എല്ലാ കുടുംബങ്ങള്ക്കും അവരുടെ പുരയിടത്തില് തന്നെ അവര്ക്കാവശ്യമായ പച്ചക്കറി കൃഷി ചെയ്യാന് സാധിക്കുന്നു.
 അന്യ സംസ്ഥാനങ്ങളില് നിന്നു വരുന്ന വിഷലിപ്തമായ പച്ചക്കറിക്ക് പകരം വിഷരഹിത പച്ചക്കറി സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുന്നതിനും അതു വഴി മാരകരോഗങ്ങളില് നിന്നും രക്ഷ നേടുന്നതിനും സാധിക്കും.

കർഷകരുടെ വരുമാനത്തിൽ ഉണ്ടാകുന്ന നേട്ടം


സ്വന്തമായി സ്ഥലമുള്ളവർക്ക് പച്ചക്കറി കൃഷി ചെയ്യുന്നതിനും സ്വന്തം ആവശ്യത്തിലധികം വരുന്ന പച്ചക്കറി മാർക്കറ്റിൽ വില്പന നടത്തുന്നതിനും അത് വഴി ചെറിയ തോതിൽ വരുമാനം ഉണ്ടാകാനും സാധിക്കും. ജൈവപച്ചക്കറിക്ക് മറ്റ് പച്ചക്കറികളെക്കാൾ മാർക്കറ്റിൽ കൂടുതൽ വില ലഭിക്കുകയും ചെയ്യുന്നുണ്ട് .